‘അവസാനയാളെ കണ്ടെത്തുംവരെ തെരച്ചിൽ തുടരും’

Web Desk
Posted on December 04, 2017, 11:16 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെത്തി. രക്ഷാപ്രവര്‍ത്തനം ശക്മതായി നടക്കുകയാണെന്നും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും വിഴിഞ്ഞം സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

കാണാതായ അവസാന ആളും തീരത്തെത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. സുനാമി ഉണ്ടായപ്പോൾ നടത്തിയതിനേക്കാൾ വലിയ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. എല്ലാവരും അതിനോട് സഹകരിക്കണം. രക്ഷാപ്രവർത്തനത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം, പൂന്തുറ തീരപ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് പ്രതിരോധമന്ത്രി സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായും നിർമല സീതാരാമൻ ഇന്ന് കൂടിക്കാഴ്ച നടത്തി.