തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബൈ തീരം തൊട്ടു. 140 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നാണ് കണക്കുകൂട്ടല്‍. കര തൊട്ടതോടെ റായ്ഗഢ് ജില്ലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങൾ ഒടിഞ്ഞു വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. ഒരുമണിക്കൂറിനകം ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്കെത്തുമെന്നാണ് കരുതുന്നത്. 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബയ് തീരത്തേക്ക് എത്തുന്നത്.
English summary; nisarga cyclone hits land
you may also likie this video;