നിസര്‍ഗ; മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

Web Desk

മും​ബൈ

Posted on June 03, 2020, 10:06 am

നിസര്‍ഗ ചുഴലിക്കാറ്റ് മുന്നോടിയായി മുംബൈ നിവാസികളോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണം. മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റും നേ​ര​ത്തെ ചാ​ര്‍​ജ് ചെ​യ്യ​ണം. എ​മ​ര്‍​ജ​ന്‍​സി ലൈ​റ്റു​ക​ളും ചാ​ര്‍​ജ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു.

വൈദ്യുതി മു​ട​ക്കം നേ​രി​ടാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അറിയിച്ചു. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും നി​ര്‍​ണാ​യ​ക​മാ​ണ്. അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട തീ​വ്ര​ന്യൂ​ന​മ​ര്‍​ദം ഇ​ന്ന​ലെ ചു​ഴ​ലി​ക്കാ​റ്റാ​യി. ഇ​ന്നു തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​കും. ഉ​ച്ച​യ്ക്കു ശേ​ഷം റാ​യ്ഗ​ഡ്, പാ​ല്‍​ഘ​ര്‍, താ​നെ, മും​ബൈ, വ​ല്‍​സാ​ഡ്, ന​വ​സ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത്-​ഭ​വ​ന​ഗ​ര്‍ മേ​ഖ​ല​ക​ളി​ലും ഇ​തു ക ​ര​യ്ക്ക​ടി​യും. മും​ബൈ ന​ഗ​ര​ത്തി​ലെ ചേ​രി​വാ​സി​ക​ളോ​ടും തെ​രു​വി​ലെ താ​മ​സ​ക്കാ​രോ​ടും സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മുംബൈയിലാണ്. തുടര്‍ന്ന് ര​ണ്ടാ​യി​ര​ത്തോ​ളം കോ​വി​ഡ് രോ​ഗി​ക​ളെ​യും മാ​റ്റേ​ണ്ടി വ​ന്നു.

ഉ​ത്ത​ര മ​ഹാ​രാ​ഷ്‌​ട്ര, ദ​ക്ഷി​ണ ഗു​ജ​റാ​ത്ത് തീ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ചു​ഴ​ലി​ക്കാ​റ്റും മ​ഴ​യും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ര​ത്ന​ഗി​രി മു​ത​ല്‍ ഗു​ജ​റാ​ത്ത് തീ​ര​ത്തെ ഭ​വ ന​ഗ​ര്‍ വ​രെ ക​ന​ത്ത നാ​ശം വി​ത​യ്ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ 33 സം​ഘ​ങ്ങ​ളെ ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ന്യ​സി​ച്ചു. മും​ബൈ, റാ​യ്ഗ​ഡ്, ര​ത്ന​ഗി​രി, സി​ന്ധു​ദു​ര്‍​ഗ് ‚താ​നെ, പാ​ല്‍​ഘ​ര്‍ ജി​ല്ല​ക​ളി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്കി. ഗു​ജ​റാ​ത്ത് തീ​ര​ത്ത് മ​ഴ ക​ന​ത്ത​തോ​ടെ വ​ല്‍​സാ​ഡ്, ന​വ​സ​രി ജി​ല്ല​ക​ളി​ലെ 47 ഗ്രാ​മ​ങ്ങ​ളി​ലു​ള്ള ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​രെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി.

ENGLISH SUMMARY: nis­ar­ga cyclone warn­ing in mum­bai
You may also like this video