ഒരു നാടിനെ കണ്ണീരിലാഴ്ത്തി നിഷയുടെ മരണം; പുതിയ വീട്ടിൽ തങ്ങൾക്കൊപ്പം അമ്മയില്ലെന്ന് വിശ്വസിക്കാനാവാതെ രണ്ട് കുരുന്നുകൾ

Web Desk

പത്തനംതിട്ട

Posted on July 04, 2020, 12:41 pm

എംസി റോഡിൽ കിളിവയൽ ജംക്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പുതുശേരിഭാഗം ലക്ഷ്മി നിവാസിൽ നിഷയാണ് മരിച്ചത്. നിഷയുടെ അപ്രതീക്ഷിത വിയോഗം ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

കോട്ടമുഗളിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തി ജോലിക്കാർക്ക് കൂലി നൽകി തിരിച്ചു വരുമ്പോൾ നിഷ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാറിടിച്ചാണ് അപകടം നടന്നത്. പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സിങ് ട്യൂട്ടറായിരുന്ന നിഷ ഇന്നലെ അവധിയെടുത്താണ് പുതിയ പുതിയ വീടിന്റെ നിർമാണ കാര്യങ്ങൾക്കായി പോയത്. ഇനി ആ പുതിയ വീട്ടിൽ തങ്ങൾക്കൊപ്പം താമസിക്കാൻ അമ്മയില്ലെന്ന് വിശ്വസിക്കാനാവാതെ നിൽക്കുകയാണ് സൂര്യ ദേവിനും സൗരവും. മക്കളായ സൂര്യദേവ് എട്ടാം ക്ലാസിലും സൗരവ് എൽകെജി വിദ്യാർഥിയുമാണ് നിഷയുടെ ഭർത്താവ് ദക്ഷിണാഫ്രിക്കയിലാണ്. നിഷയും മക്കളും നിഷയുടെ അച്ഛൻ രാമചന്ദ്രൻ നായർക്കൊപ്പമാണ് താമസം.

 

you may also like this video