ഡൽഹി നിസാമുദ്ദീനിൽ നടന്ന തൗഹീദ് ജമാഅത്ത് ഏഷ്യൻ സമ്മേളനത്തിൽ കേരളത്തില്‍ നിന്ന് പങ്കെടുത്ത 15 മലയാളികളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. നാല് പേര് പാലക്കാട്ടുകാരാണ്. വിദേശത്തുനിന്നെത്തിയ ഇവര്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ഇതിനകം 1830 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മതചടങ്ങിൽ പങ്കെടുത്ത 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത പത്തനാപുരം സ്വദേശിയെ വീട്ടിൽ നിരീക്ഷണത്തിലാക്കി. പത്തനാപുരം പട്ടാഴി സ്വദേശി, ഇടത്തറ സ്വദേശി, ഇയാളുടെ ഭാര്യ എന്നിവർ ഇപ്പോൾ ഡൽഹിയിലുണ്ട്.
സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിൽ മരിച്ചിരുന്നു. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഡോ സലീമാണ് പനിയെ തുടർന്ന് മരിച്ചത്. കോവിഡ് ബാധിച്ചാണോ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹൃദ്രോഹവും മറ്റു അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹിയില്‍ തന്നെ സംസ്കരിച്ചു.
നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18ന് ആയിരുന്നു തൗഹീദ് ജമാഅത്ത് ഏഷ്യ സമ്മേളനം. ഇതിൽ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തബ് ലിഗെ ജമാഅത്ത് കേന്ദ്രമായ പള്ളിയില്‍ നടത്തിയ മതസമ്മേളനത്തില്‍ 2000 പേര് പങ്കെടുത്തതായാണു കുരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.