നിസ്സാന്‍ മാഗ്‌നൈറ്റ് ഡിസംബര്‍ രണ്ടിന് വിപണിയില്‍

Web Desk

കൊച്ചി

Posted on November 21, 2020, 5:49 pm

നിസ്സാന്‍ ഏറ്റവും പുതിയ എസ്.യു.വിയായ നിസ്സാന്‍ മാഗ്‌നൈറ്റ് ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. വാഹനത്തിന്റെ ഔദ്യോഗിക വില വിവരങ്ങളും അന്നേ ദിവസം പുറത്തുവിടും. ഉപഭോക്താക്കള്‍ക്ക് നിസ്സാന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും മാഗ്‌നൈറ്റ് ബുക്ക് ചെയ്യാം. ഇന്ത്യന്‍ വിപണിയോടുള്ള നിസ്സാന്റെ പ്രതിബദ്ധതയുടെ പ്രതീകമാണ് പുതിയ നിസ്സാന്‍ മാഗ്നൈറ്റിന്റെ അവതരണമെന്ന് നിസ്സാന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. 

ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം നിര്‍മിക്കുന്ന നിസ്സാന്‍ മാഗ്‌നൈറ്റ് ജാപ്പനീസ് എഞ്ചിനിയറിംഗ് സാങ്കേതികവിദ്യയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിസ്സാന്‍ 2020 ന് ഉള്ളില്‍ തന്നെ നിസ്സാന്‍ മാഗ്‌നൈറ്റിന്റെ കണ്‍സെപ്റ്റ് ടീസര്‍ അവതരിപ്പിക്കുകയും ആഗോള ആനാച്ഛാദനവും നടത്തി നിര്‍മാണവും കഴിഞ്ഞ് ഇപ്പോള്‍ വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് വരെ എത്തി നില്‍ക്കുകയാണ്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന എസ്.യു.വിയാണ് നിസ്സാന്‍ മാഗ്‌നൈറ്റ്.

ENGLISH SUMMARY:Nissan Mag­nite launch­es on Decem­ber 2
YOU MAY ALSO LIKE THIS VIDEO