നിലവിലുള്ള കോവിഡ്-19 പ്രതിസന്ധിയില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി പ്രത്യേക സേവന പാക്കേജുമായി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ.പുതിയ സര്‍വീസ് പാക്കേജില്‍ ലോക്ഡൗണ്‍ സമയത്തെ എമര്‍ജന്‍സി റോഡ് സൈഡ് അസിസ്റ്റന്‍സും സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോ ഫ്രീ സര്‍വീസോ ചെയ്യാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് വാറന്ററി നീട്ടി നല്‍കുകയും ചെയ്യും.ലോക്ക്ഡൗണ്‍ കാലയളവില്‍ ഫ്രീ സര്‍വീസും വാറണ്ടിയും എക്സറ്റന്റഡ് വാറണ്ടിയും അവസാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലോക്ക്ഡൗണ്‍ കഴിഞ്ഞശേഷവും ഒരു മാസത്തേക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.
‘ഈ അനിശ്ചിതമായ സമയങ്ങളില്‍ ഞങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. തടസ്സമില്ലാത്ത ആശയവിനിമയവും തടസ്സരഹിതമായ പ്രക്രിയകളും ഉറപ്പാക്കുന്നതിന് നിസ്സാന്‍ മികച്ച കാല്‍വെപ്പാണ് മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം പ്രവചനാതീതമായ സമയങ്ങളില്‍ സാമൂഹിക അകല്‍ച്ച നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെങ്കിലും, ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളൊന്നും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഈ കാലയളവിലും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചുകഴിഞ്ഞാലും ഞങ്ങളുടെ സേവനങ്ങള്‍ തടസ്സമില്ലാതെ ഉണ്ടാകും.‘നിസാന്‍ മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ ചാനലുകള്‍, ഇമെയില്‍ എന്നിവ വഴി ലോക്ക്ഡൗണ്‍ സമയത്തും നിസാന്‍ എല്ലാ മോട്ടോഴ്സ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്.
ENGLISH SUMMARY: Nissan with special services at covid-19 Lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.