ബിഹാറിൽ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ്‌കുമാർ മുഖ്യമന്ത്രി പദവിയിലെത്തുന്നത്. ബിജെപിയിൽ നിന്നുള്ള തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു, ബിജെപി പാർട്ടികള്‍ക്കായി അഞ്ച് വീതം മന്ത്രിസ്ഥാനങ്ങൾ ലഭിച്ചു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവരുടെ ഓരോ പ്രതിനിധികളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
എൻഡിഎയിലെ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്കായിരിക്കും സ്പീക്കര്‍ സ്ഥാനം. നിലവിലെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ മോഡിയെ ഒഴിവാക്കിയതിൽ പാർട്ടിയിൽ ഒരു വിഭാഗം അസംതൃപ്തരാണ്. മോഡിക്ക് കേന്ദ്രമന്ത്രി പദമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മഹാസഖ്യം സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ജനവിധി എൻഡിഎയ്ക്ക് എതിരാണെന്നും പാവ സർക്കാരാണ് അധികാരമേൽക്കുന്നതെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. അമിത് ഷായും മറ്റ് ബിജെപി നേതാക്കളും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു.
ENGLISH SUMMARY:nitheesh kumar taken oath
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.