Thursday
27 Jun 2019

ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

By: Web Desk | Wednesday 27 March 2019 2:56 PM IST


ന്യൂഡല്‍ഹി: ചൗക്കിദാർ മോഡി ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ  മറന്നു.  ചൗക്കിദാർ  നിതിൻഗഡ്കരി ഉടൻ രംഗത്തിറങ്ങി ; ഉപഗ്രഹവേധ മിസൈല്‍ വിജയകരമായതിന് പിന്നാലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി മോഡി  ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നും പദ്ധതി വിജയകരമായെന്നും രാജ്യത്തെ ജനങ്ങളെ അറിയിച്ചത്.എന്നാൽ  അതിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പേരെടുത്തു  പരാമർശിക്കാത്തതു വിമര്ശനമായി. അതിന് പിന്നാലെയാണ് ഗഡ്ഗരി ട്വിറ്ററിലൂടെ ശാസ്ത്രജ്ഞരെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.

Chowkidar Nitin Gadkari

@nitin_gadkari

ऐतिहासिक ‘मिशन शक्ति’ को सफल बनाने के लिए हमारे वैज्ञानिकों और देश की जनता को बधाई। हमने एक लो ऑर्बिट सैटेलाइट को मार गिराया है, जिसका मतलब है कि हम देश पर आने वाले किसी भी प्रकार के खतरे के लिए तैयार हैं। @narendramodi

‘മിഷന്‍ ശക്തി’യുടെ ചരിത്ര പരമായ വിജയത്തില്‍ അത് തയ്യാറാക്കിയ നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. ഒരു ലോ ഓര്‍ബിറ്റ് സാറ്റലൈറ്റ് നമ്മള്‍ നശിപ്പിച്ചു. രാജ്യത്തിനെതിരായ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയെ നേരിടാന്‍ നമ്മള്‍ ശക്തരാണ് ‘ ഗഡ്ഗരി ട്വീറ്റ് ചെയ്തു.

Related News