കൊറോണയ്ക്കെതിരെ ഒരു ജനത മുഴുവൻ പോരാടുമ്പോൾ അവരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിവാദ ആൾ ദൈവം.ഞാൻ എല്ലായിടത്ത് നിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസ എന്ന രാജ്യം സ്ഥാപിച്ചപ്പോൾ ചില ഇന്ത്യക്കാർ എന്നെ കളിയാക്കി. പരിഹസിച്ച് സംസാരിച്ചു. കൊറോണ വന്നപ്പോൾ ലോകമാകെ സാമൂഹ്യമായ ഇടപെടലിൽ നിന്ന് എങ്ങനെ വിട്ടു നിൽക്കാമെന്നണ് ചിന്തിക്കുന്നത്. അന്ന് എന്നെ കളിയാക്കിയവർ കോവിഡ് 19ൽ നിന്ന് രക്ഷപ്പെടാൻ സ്വയം തടവിലായിരിക്കുന്നു. പരമശിവൻ നമ്മളെ രക്ഷിക്കുമെന്നുമാണ് നിത്യാനന്ദ പറയുന്നത്.
പ്രയപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇയാൾ വിദേശത്ത് ഒളിവിലാണെന്നാണ് സർക്കാർ പറയുന്നത്. ഇയാളെ പിടികൂടാനായി ഇൻറർപോൾ ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇക്വഡോറിൽ ദ്വീപ് വാങ്ങി കൈലാസ എന്ന സ്വന്തം രാജ്യം സൃഷ്ടിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്. സ്വന്തമായി പാസ്പോർട്ട് പതാക എന്നിവ ഉള്ളതായും അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് തന്റെ രാജ്യത്ത് വരാമെന്നാണ് നിത്യാനന്ദ പറഞ്ഞത്. ഇപ്പോൾ കൊറോണയ്ക്കെതിരെ പോരാട്ടം നടത്തുന്ന ജനങ്ങളെ പരിഹസിച്ച നിത്യാനന്ദയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
English Summary: Nithyanandha about corona threat
You may also lie this video