നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന്

Web Desk
Posted on June 17, 2018, 9:16 am

ന്യൂഡൽഹി: നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. കാർഷിക പ്രതിസന്ധിയും നരേന്ദ്ര മോദി സർക്കാരിന്‍റെ സുപ്രധാന പദ്ധതികളുടെ നടത്തിപ്പുമാണ് യോഗത്തിന്‍റെ പ്രധാന അജൻഡ.

കേരളവും ബംഗാളുമുൾപ്പെടെ എൻഡിഎ ഇതരപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെതിരെ പടനീക്കം നടത്തുന്നതിനിടെയാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.