Web Desk

ന്യൂഡല്‍ഹി

July 11, 2021, 8:52 pm

സാമ്പത്തിക വളര്‍ച്ച രണ്ടക്കം കൈവരിക്കും: നിതി ആയോഗ്

Janayugom Online

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാര്‍ രാജീവ് കുമാര്‍. ഓഹരി വിപണിയിലും മെച്ചപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കോവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രതിസന്ധിയെ മറികടക്കുകയാണെന്ന്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലേക്ക് എത്തുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപെട്ടിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നേരത്തെ രണ്ട് കോവിഡ് തരംഗങ്ങൾ ഉണ്ടായതിനാൽ ഇനിയൊരു തരംഗം കൂടി ഉണ്ടായാൽ അതിനെ നേരിടാൻ രാജ്യം സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്കും മുമ്പുണ്ടായ തരംഗങ്ങളിൽ നിന്ന് മഹാമാരിയെ നേരിടുന്നതിനുള്ള പാഠങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കോവിഡ് വളരെ പ്രതികൂലമായി ബാധിച്ചു. ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം കോവിഡ് തരംഗത്തിൽ സാമ്പത്തികസ്ഥിതി വീണ്ടെടുക്കൽ വളരെ മന്ദഗതിയിലാണ് നടക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സാമ്പത്തിക മുന്നേറ്റം ശക്തമാകുമെന്നും ജിഡിപി വർധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Eng­lish Sum­ma­ry : niti ayog on eco­nom­ic growth rate

You may also like this video :