Saturday
23 Feb 2019

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊതുപരിപാടിക്കിടെ കുഴഞ്ഞു വീണു

By: Web Desk | Friday 7 December 2018 5:25 PM IST


അഹമ്മദ്‌നഗര്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊതുപരിപാടിക്കിടെ കുഴഞ്ഞു വീണു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ മഹാത്മാ ഗാന്ധി ഫുലേ കൃഷി വിദ്യാപീഠ് (എംപികെവി) കാര്‍ഷിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹം വേദിയില്‍ കുഴഞ്ഞുവീണത്.

ദേശീയ ഗാനത്തിനിടെ കുഴഞ്ഞുവീണ ഗഡ്കരിയെ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗഡ്കരിയുടെ നില തൃപ്തികരമാണ്.

അന്തരീക്ഷത്തിലെ കനത്ത ചൂടും രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറഞ്ഞതുമാണ് കുഴഞ്ഞുവീഴുന്നതിനു കാരണമായതെന്നു നിതിന്‍ ഗഡ്കരി പിന്നീട് ട്വീറ്റ് ചെയ്തു.