29 March 2024, Friday

Related news

March 18, 2024
February 18, 2024
January 29, 2024
January 28, 2024
January 13, 2024
January 11, 2024
January 4, 2024
December 2, 2023
November 18, 2023
November 9, 2023

സരണ്‍ മദ്യദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ബിജെപി ശ്രമമെന്ന് നിതീഷ്കുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2022 4:07 pm

മദ്യംകഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സരൺ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബീഹാറിലെ വിഷമദ്യ ദുരന്തത്തിൽ 39 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

മദ്യദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയെ തള്ളിക്കളഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതികരിച്ചത്. 2016 മുതൽ മദ്യനിരോധനംനിലനിൽക്കുന്നസംസ്ഥാനമാണ് ബീഹാർ. അതിനാൽ ജനങ്ങൾ‌ ജാ​ഗ്രത പാലിക്കേണ്ടതാണെന്നും നിതീഷ് കുമാർ പറഞ്ഞു. 

കഴിഞ്ഞ തവണ മദ്യം കഴിച്ച് ജനങ്ങൾ മരിച്ചപ്പോൾ ചിലർ പറഞ്ഞു, അവർക്ക് നഷ്ടപരിഹാരം നൽകണമെന്ന്. ഒരാൾ മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കും ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. നിതീഷ് കുമാർ പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകേണ്ടത് അത്യാവശ്യമാണ്. നിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കഴിച്ച് ആളുകൾ മരണപ്പെട്ടിട്ടുണ്ട്.പഞ്ചാബിലും ​ഗുജറാത്തിലും വിഷമദ്യ ദുരന്തം സംഭവിച്ചിട്ടുണ്ട്. 

സംഭവത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. പക്ഷേ ജനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കേണ്ടതാവശ്യമാണ്. നിരോധനം ഉള്ള സമയത്ത് ലഭിക്കുന്ന മദ്യം വ്യാജമദ്യമായിരിക്കും. കൂടാതെ നിങ്ങൾ ഒരു തരത്തിലും മദ്യം കഴിക്കരുത്. ധാരാളം ആളുകൾ മദ്യനിരോധനത്തോട് സഹകരിച്ചിട്ടുണ്ട്. എന്നാൽ ചില ആളുകൾക്ക് തെറ്റ് സംഭവിച്ചു. നിതീഷ് കുമാർ വ്യക്തമാക്കി.

വിഷമദ്യ ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. ബീഹാറിലെ മദ്യനിരോധനവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ രാഷട്രീയം കലര്‍ത്താനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ ഭരണകാലത്ത് മദ്യദുരന്തമുണ്ടായപ്പോള്‍ അവര്‍നിശബ്ദരായിരുന്നു.

Eng­lish Summary:
Nitish Kumar says BJP is try­ing to mix pol­i­tics in Saran alco­hol disaster

YOu may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.