തമിഴ്നാട്ടില്‍ നിവര് ചുഴലിക്കാറ്റ് ഭീഷണി. നാളെ ഉച്ചയോടെ നിവര് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. കൽപാക്കത്തിനും കേളമ്പാക്കത്തിനും ഇടയിൽ കര തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പുതുശേരിയും കൽപാക്കത്തും അതീവ ജാഗ്രതാ നിർദേശം നല്കി. കടലില്‍ മത്സ്യബന്ധനത്തിനായി പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചെത്താൻ നിർദേശം നൽകി. ചെന്നെ ഉള്‍പ്പെടെയുള്ള നഗരങ്ങളിൽ കനത്ത മഴ തുടരുകയാണ്. കടലോര ജില്ലകളിൽ താത്ക്കാലിക ഷെൽട്ടറുകൾ തുറന്നു. തീരപ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ശ്രീലങ്കയ്ക്ക് വടക്കു കിഴക്കായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് അതിതീവ്ര ന്യൂനമർദമായി വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്നത്. വടക്കൻ ശ്രീലങ്കയിൽ ഇന്നലെ മുതൽ മഴ തുടങ്ങിയിരിക്കുകയാണ്.
ENGLISH SUMMARY:nivar cyclone Extreme caution advised in Kalpakkam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.