February 3, 2023 Friday

Related news

October 25, 2022
December 26, 2021
September 26, 2021
November 24, 2020
November 23, 2020
November 22, 2020
September 20, 2020
June 3, 2020
May 23, 2020
May 21, 2020

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം; ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത

Janayugom Webdesk
November 23, 2020 9:59 am

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24മണിക്കൂറിനുള്ളിൽ ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇറാൻ നിർദേശിച്ച പേരാണ് ‘നിവർ’. തമിഴ്‌നാട് പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ പുതുചേരിക്ക് 700 കിലോമീറ്ററും ചെന്നൈക്ക് 740കിലോമീറ്റർ അകലെയുള്ള തീവ്ര ന്യൂനമർദ്ദം ബുധനാഴ്ച ഉച്ചയോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തമിഴ്‌നാട് തീരമേഖലയിൽ ജാഗ്രത നിർദ്ദേശം. കേരളത്തിന് ഭീഷണി ഇല്ല. ഒറ്റപെട്ട സാധാരണ മഴ മാത്രമേ കേരളത്തിൽ ലഭിക്കുകയുള്ളു. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ തമിഴ്‌നാട്, പുതുച്ചേരി, കന്യാകുമാരി തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. അതേസമയം അറബിക്കടലിൽ രൂപംകൊണ്ട് അതി തീവ്ര ചുഴലിക്കാറ്റായി മാറിയ ‘ഗതി’ ശക്തി കുറഞ്ഞ് ദുർബലമായി. ‘ഗതി ‘ വടക്ക് കിഴക്കൻ സോമാലിയയിൽ കരയിൽ പ്രവേശിച്ച ശേഷമാണ് ദുർബലമായത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.