നിസാമബാദില്‍ വാഹനാപകടം; രണ്ട് ചെമ്പുകടവ് സ്വദേശികള്‍ മരിച്ചു 

Web Desk

കോടഞ്ചേരി (കോഴിക്കോട്)

Posted on May 16, 2020, 7:36 pm
തെലങ്കാനയിലെ നിസാമാബാദില്‍ ലോറിയ്ക്ക് പിന്നില്‍ കാറിടിച്ച് ചെമ്പുകടവ് സ്വദേശികളായ രണ്ട് പേരുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. ചെമ്പുകടവ് മാഞ്ചേരില്‍ തോമസിന്റെ മകന്‍ അനീഷ് (36), അനീഷിന്റെ മകള്‍ അനാലിയ (ഒന്നര വയസ്), ഡ്രൈവര്‍ മംഗളൂരു സ്വദേശി മലയാളിയായ സ്റ്റെനി എന്നിവരാണ് മരിച്ചത്.
ഇന്നലെ വെളുപ്പിന് രണ്ട് മണിക്ക് അപകടം നടന്നതായാണ് വീട്ടില്‍ വിവരം ലഭിച്ചത്. ബിഹാറില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വഴിയാണ് കാര്‍ അപകടത്തില്‍പെട്ടത്. കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യ ദിവ്യയെയും മൂത്ത കുട്ടിയെയും പരിക്കുകളോടെ നിസാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. ബീഹാര്‍ വാസ്ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്‌കൂളിലെ അധ്യാപകനാണ് അനീഷ്.
Eng­lish Sum­ma­ry: Ker­alites killed in road acci­dent in Telan­gana while return­ing to Kerala
You may also like this video: