മ്യൂസിയത്തില്‍നിന്നും കളവുപോയ രത്‌ന ഖചിതപാത്രങ്ങള്‍ തിരികെ ലഭിച്ചു

Web Desk
Posted on September 11, 2018, 3:04 pm

ഹൈദരാബാദ്.നിസാംമ്യൂസിയത്തില്‍നിന്നും കളവുപോയ രത്‌ന ഖചിതപാത്രങ്ങള്‍ തിരികെ ലഭിച്ചു. രണ്ടുപേര്‍ പിടിയില്‍.വിലപിടിച്ച രത്‌നക്കല്ലുകള്‍ പതിച്ച സ്വര്‍ണചോറ്റുപാത്രവും ചായക്കപ്പുമാണ് കളവുപോയത്. രാജേന്ദ്ര നഗര്‍ സ്വദേശികളായ മുഹമ്മദ് ഘൗസ് പാഷ(23)മുഹമ്മദ് മുബീന്‍(23)എന്നിവരാണ് പിടിയിലായത്. 45 ദിവസം മുമ്പാണ് പരിസരം വീക്ഷിച്ച് പദ്ധതിയിട്ടത്. സിസിടിവിയില്‍പെടാതിരിക്കാനാണ് ഇത്രയും ദിവസംമുമ്പ് സ്ഥലത്ത് എത്തിയത്. 30 ദിവസമാകുമ്പോള്‍ സിസിടിവിയിലെ ദൃശ്യങ്ങള്‍ തനിയെമായ്ക്കപ്പെടുമെന്നതിനാലാണിത്. മുബീനാണ് പദ്ധതിതയ്യാറാക്കിയത് സ്ഥലത്തെ ദുര്‍ബലമായ സുരക്ഷ ഇയാള്‍ മനസിലാക്കിവച്ചു. പിന്നീട് കൂട്ടാളിയുമായി എത്തി വെന്റിലേറ്റര്‍ വഴി അകത്തുകടന്ന് കവര്‍ച്ച നടത്തുകയായിരുന്നു. അവിടത്തെ മറ്റുചിലസാമഗ്രികളും ലക്ഷ്യമിട്ടിരുന്നെങ്കിലും വാങ്കുവിളികേട്ട് ഭയന്ന് പിന്മാറുകയായിരുന്നു. പിന്നീട് മുംബെയിലെത്തി വില്‍പനക്ക് സ്രമം ആരംഭിച്ചു. ഇതിനിടെ നിസാമിന്റെ പാത്രത്തില്‍ ഇവര്‍ പല തവണഭക്ഷണം കഴിക്കുകയുംചെയ്തുവത്രേ.