നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്ത ആളുകള്‍ ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങൾക്ക് റെയില്‍വേയുടെ സഹായം. മാർച്ച് 14‑നും 19നുമിടയിൽ ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്കുള്ള തുരന്തോ എക്സ്പ്രസ്, ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്, ചെന്നൈയിലേക്ക് തന്നെയുള്ള തമിഴ്നാട് എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. 20 സംസ്ഥാനങ്ങളിലുള്ളവർ പരിപാടിയിൽ പങ്കെടുത്തതായാണ് വിവരം. മതസമ്മേളനത്തിൽ പങ്കെടുത്ത 250 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലേക്കാണ് ഏറ്റവുമധികം ആളുകൾ ഇവിടെ നിന്ന് മടങ്ങിയത് എന്നാണ് വിവരം.
310 മലയാളികളെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത രണ്ടുപേരെ നിരീക്ഷണത്തിലേക്ക് മാറ്റി. സമ്മേളനത്തിൽ പങ്കെടുത്ത 79 പേർ കേരളത്തിൽ മടങ്ങിയെത്തിയതായാണ് വിവരം. മാർച്ച് ഏഴ് മുതൽ പത്ത് വരെയാണ് ഇവർ സമ്മേളനത്തിൽ പങ്കെടുത്തത്. 140 മലയാളികൾ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോയിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയ 824 പേര് ഡൽഹിയിലെ നിസാമുദ്ദീന്‍ മര്‍കസ് സന്ദര്‍ശിച്ചതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്തോനേഷ്യ, തായ്ലന്ഡ്. നേപ്പാള്‍, മ്യാന്മര്, ബംഗ്ലാദേശ്, ശ്രീലങ്ക, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തബ്ലീഗി ജമായത്തുമായി ബന്ധപ്പെട്ട് നിസാമുദ്ദാന്‍ മര്‍കസ് സന്ദര്‍ശിച്ചിരുന്നു. ഹസ്റസ് നിസാമുദീനിലെ ബാംഗിള്‍വാലി മോസ്കിലാണ് ഇവര്‍ താമസിച്ചിരുന്നത്.
English Summary: Nizamuddin religious gathering followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.