നിസാമുദ്ദീൻ സംഭവത്തിൽ നിസാമുദ്ദീൻ ബംഗളെ വാലി മസ്ജിദിന്റെ ചുമതലയുള്ള മൗലാന സാദ് കാന്ധൽവിയടക്കം അഞ്ച് പേർക്കെതിരെ ഡൽഹി ക്രൈംബ്രാഞ്ച് കേസെടുത്തു. സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് മസ്ജിദിൽ ആളുകൾ ഒത്തുകൂടി എന്നാണ് കേസ്. ഇത്തരത്തിൽ ഒത്തുകൂടിയവർക്കെതിരെ ഡൽഹി സർക്കാർ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
നിസാമുദ്ദീൻ മർക്കസ് മന്ദിരത്തിൽ നിന്നും തൊട്ടടുത്തുള്ള പള്ളിയിൽ നിന്നിം ആളെ ഒഴിപ്പിക്കണമെന്ന് ഡൽഹി പൊലീസ് പള്ളി അധികൃതരോട് ആവശ്യപ്പെടുന്നതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു. ജനതാ കർഫ്യൂവിന് തലേ ദിവസവും നിരവധി ആളുകൾ പള്ളിയിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
നിസാമുദ്ദീൻ മർക്കസിൽ കഴിഞ്ഞിരുന്ന 2100 പേരെയും ഇന്നലയോടെ ഡൽഹി പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. മത സമ്മേളനത്തിൽ പങ്കെടുത്ത 128 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 610 പേരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്ന് മുന്നൂറിലധികം മലയാളികൾ മത സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ആദ്യഘട്ടത്തിൽ 230 പേരും രണ്ടാം ഘട്ടത്തിൽ 80 പേരും പങ്കെടുത്തതായാണ് വിവരം. ഈ വിവരങ്ങൾ പൊലീസ് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. മർക്കസ് ആസ്ഥാനത്ത് നിന്ന് ആളുകളെ ഒഴുപ്പിച്ച സാഹചര്യത്തിൽ അവിടെ അനുനശീകരണം നടത്തുകയാണ്.
English Summary: nizamuddin religious meet- maulana and others arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.