ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസ് അന്വേഷണം നടത്തുന്ന സുൽത്താൻ ബത്തേരി ഡിവൈഎസ‌്പി കെ കെ അബ്ദുൽ ഷരീഫാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നുദിവസമായി ഐ സി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. ചോദ്യം ചെയ്യലിന്റെ രണ്ടാംദിവസമായ ഇന്നലെ എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ കേസിന് തെളിവാകുന്ന തരത്തിൽ ഒന്നുംതന്നെ കണ്ടുകിട്ടിയില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ആത്മഹത്യാപ്രേരണാ കേസില്‍ രണ്ടും മൂന്നും പ്രതികളായ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരെ നേരത്തെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.