June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വിമാനങ്ങളില്ല, തിരിച്ചെത്തിക്കാൻ നടപടികളില്ല ഇറാനിൽ കുടുങ്ങിയവരെ കേന്ദ്രം ഉപേക്ഷിക്കുന്നു

By Janayugom Webdesk
March 17, 2020

കൊറോണ വൈറസ് അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന ഇറാനിൽ കുടുങ്ങി കിടക്കുന്ന നൂറുകണക്കിന് ഇന്ത്യക്കാരെ ഉപേക്ഷിച്ച് കേന്ദ്രസർക്കാർ. 800ൽ പരം ആളുകളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 252 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാൽ രോഗമുള്ള ആളുകൾക്കിടയിൽ കഴിയുംതോറും ആശങ്ക വർധിക്കുകയാണ്. രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യാനുള്ള നടപടി ഇന്ത്യൻ എംബസി സ്വീകരിച്ചില്ലെന്നും മറ്റുള്ളവർക്കും രോഗം പകരുന്ന അവസ്ഥയാണ് വരാൻ പോകുന്നതെന്നും കുടുങ്ങിയവരുടെ ബന്ധുക്കൾ പറയുന്നു.

ഇതുവരെ 137 പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിൽ കൊറോണ ബാധിച്ച 252 പേരെ കൂടി നാട്ടിലെത്തിച്ചാൽ ഇന്ത്യയിലെ കൊറോണ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകും. ഇതാണ് ഇറാനിലുള്ളവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.

കുടുങ്ങിക്കിടക്കുന്നവരിൽ കൂടുതലും ലഡാക്കിൽ നിന്നും തീർത്ഥാടന കേന്ദ്രമായ കോമിൽ എത്തിയവരാണ്. കൂടാതെ വിദ്യാർത്ഥികളും മത്സ്യബന്ധന തൊഴിലാളികളും ഇതിൽ ഉൾപ്പെടും. ഇതുവരെ 14,000 കൊറോണ കേസുകളും 724 മരണങ്ങളുമാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ.
ഫെബ്രുവരി 26 മുതൽ ഇറാനിൽ നിന്നുള്ള എല്ലാ വാണിജ്യ വിമാന സർവീസുകളും ഇന്ത്യ റദ്ദാക്കിയിരുന്നു.

മാർച്ച് 10 മുതൽ 15 വരെ 334 ഇന്ത്യക്കാരെ ഇറാനിൽ നിന്നും തിരിച്ചെത്തിച്ചു എന്നാണ് മോഡി സർക്കാർ അവകാശപ്പെടുന്നത്. അതേസമയം കൊറോണ വൈറസ് നെഗറ്റീവ് ആയവരെ മാത്രമാണ് തിരിച്ചെത്തിച്ചതെന്നും കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. രക്ഷപ്പെടുത്തുക എന്നാൽ എല്ലാവരേയും തിരിച്ചുകൊണ്ടുവരിക എന്നല്ലെന്നും, പരിശോധന ഫലം നെഗറ്റീവ് ആയവരെ തിരികെ എത്തിക്കുമെന്നാണ് കേന്ദ്ര അഡീഷണൽ സെക്രട്ടറി ദമ്മു രവി കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.