Thursday
21 Mar 2019

സുരേന്ദ്രന് ഇത് കഷ്ടകാലം, വീണ്ടും ജാമ്യം തള്ളി

By: Web Desk | Friday 30 November 2018 1:27 PM IST


പത്തനംതിട്ട: 52കാരിയായ തീര്‍ത്ഥാടകയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്.

കേസിലെ ഒന്നാം പ്രതി സൂരജ് ഇലന്തൂര്‍, മറ്റ് പ്രതികളായ സൂരജ്, ഹരികൃഷ്ണന്‍, കൃഷ്ണപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്. ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച്‌ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

Related News