June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

നിയമന നിരോധനവും പെൻഷൻ പ്രായം ഉയർത്തുന്നതും പരിഗണനയിലില്ല: മന്ത്രി തോമസ് ഐസക്

By Janayugom Webdesk
February 12, 2020

നിയമന നിരോധനം പെൻഷൻ പ്രായം ഉയർത്തുക എന്നീ വിഷയങ്ങൾ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി ടി. എം. തോമസ് എസക്. നിയമസഭയിൽ മൂന്ന് ദിവസമായി നടന്ന ബജറ്റ് ചർച്ചക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാരിൽ മാത്രം 1,25,000 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. ഇതിൽ എയ്ഡഡ് സ്കൂളോ കോളേജോ പൊതുമേഖലാ സ്ഥാപനങ്ങളോ ഉൾപ്പെടുന്നില്ല. 17,614 പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ ബജറ്റിൽ തന്നെ 1000 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സ്കൂൾ മേഖലയിലെ നിയമന രീതിയെക്കുറിച്ച് ബജറ്റിൽ പറഞ്ഞത് പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മാനേജ്മെന്റിന്റെ ഒരു നിയമനാവകാശത്തിനുമേലും സർക്കാർ കൈവച്ചിട്ടില്ല. ആകെ ചെയ്യാൻ ഉദ്ദേശിക്കുന്നത് നിർണ്ണയിക്കെപ്പെട്ടതിൽ നിന്നും ഒരു വിദ്യാര്‍ഥി വർധിച്ചാൽ ഒരു തസ്തിക സൃഷ്ടിക്കാമെന്ന വ്യവസ്ഥ ഇല്ലാതാക്കും. ധനകാര്യ വകുപ്പിന്റെ നിർദ്ദേശമില്ലാതെ ഇറക്കിയിട്ടുള്ള ഉത്തരവാണ് ഇതിനു പശ്ചാത്തലം. തസ്തിക സൃഷ്ടിക്കുന്നതിന് ഈ ഉത്തരവിന് മുമ്പുണ്ടായിരുന്ന വർധനയുടെ എണ്ണം പുനസ്ഥാപിക്കും. ഇങ്ങനെ തസ്തിക സൃഷ്ടിക്കുമ്പോൾ സർക്കാരിന്റെ അംഗീകാരവും വേണം. ഇത് റൈറ്റ് ടു എജ്യൂക്കേഷൻ നിയമത്തിനു വിരുദ്ധമല്ല. ഇത് കോടതിയിൽ പോകുന്നവർക്ക് അധികം താമസിയാതെ ബോധ്യപ്പെടുകയും ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.
ബജറ്റ് അവതരണ വേളയിൽ പറഞ്ഞതുപോലെ പല സ്കീമുകളും അപ്രസക്തമായെങ്കിലും ജീവനക്കാർ അവിടെ തുടരുകയാണ്. കമ്പ്യൂട്ടർ വത്കരണം പല ഉദ്യോഗതലങ്ങളും പല ഓഫീസുകളിലും അപ്രസക്തമായിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാത്രമല്ല, വനിതാ-ശിശുവികസന വകുപ്പ്, വാട്ടർ അതോറിറ്റി തുടങ്ങിയ ഡിപ്പാർട്ട്മെൻറുകളിൽ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ട്. ഇത്തരം വകുപ്പുകളിലേക്ക് ഇൗ ജീവനക്കാരെ പുനർവിന്യസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക സ്ഥിതിയെ വിലയിരുത്തി അടുത്ത വർഷത്തെ ആദ്യത്തെ സപ്ലിമെൻററി ഡിമാന്റ്സ് 1000 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുവാദം നൽകും. ടോക്കൺ പ്രൊവിഷൻ വച്ചിരിക്കുന്ന പ്രവൃത്തികളെയാണ് ഇതിൽ ഉൾപ്പെടുത്തുക. സമർപ്പിച്ച 20 പ്രവൃത്തികളിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവ ഉൾപ്പെടുത്തും. അപ്രോച്ച് റോഡിന്റെ പണി തീരാത്തതുകൊണ്ട് അനിശ്ചിതമായി നീളുന്ന പാലങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് പ്രത്യേക അനുമതി നൽകും. 2019–20ലെ ബജറ്റിൽ 20 ശതമാനം വകയിരുത്തിയ എല്ലാ പദ്ധതികൾക്കും അനുവാദം നൽകുമെന്നും തോമസ് ഐസക് പറഞ്ഞു.

മന്ത്രിയുടെ മറുപടിയിലെ പുതിയ പ്രഖ്യാപനങ്ങൾ

*എൻഡോസൾഫാൻ ദുരിതബാധിതർക്കുളള ധനസഹായം 50 കോടി രൂപയായി ഉയർത്തി
* വക്കം മൗലവി ഫൗണ്ടേഷൻ, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ, ആറന്മുള വാസ്തുവിദ്യ ഗുരുകുലം എന്നിവക്കുള്ള ഗ്രാൻറുകൾ കഴിഞ്ഞ വർഷത്തേതിന് തുല്യമായി ഉയർത്തും
* കണ്ണൂരിലെ ക്ഷേത്രകലാ അക്കാദമിക്കും ഊരാളി പാട്ടുസംഘത്തിനും 10 ലക്ഷം രൂപ വീതം
*കേരള ഒളിമ്പിക്സ് അസോസിയേഷന് 50 ലക്ഷം
*തൃശൂരിലെ ഗുരു സാങ്കേതത്തിെൻറ പുനരുദ്ധാരണത്തിനായി 2018–19ൽ നീക്കിവച്ച തുക തെക്കേ മഠത്തിെൻറ പുനരുദ്ധാരണത്തിന്
*പ്രേംജിയുടെ വസതി സ്മാരകമായി ഏറ്റെടുക്കുന്നതിന് ഒരു കോടി
*ഉഴവൂരിലെ കെ. ആർ നാരായണൻ സ്മാരകത്തിന് ഒരു കോടി
*ആര്യനാട്ടെ വിനോബ മ്യൂസിയത്തിെൻറ നവീകരണത്തിന് 25 ലക്ഷം
*കൂനമ്മാവ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ സ്മാരകത്തിനുള്ള സഹായം 50ലക്ഷമായി ഉയർത്തി
*പൊന്നാനിയിലെ മൈനോറിറ്റി കോച്ചിംഗ് സെന്റർ നിർമ്മാണത്തിന് ഒരു കോടി
* പ്രേംനസീർ സാംസ്കാരിക കേന്ദ്രത്തിെൻറ നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിക്കുന്നു.
*ഭാരത് ഭവന് രണ്ട് കോടി രൂപ വകയിരുത്തുന്നു.
*കേരള ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷന് വർക്കിംഗ് ക്യാപിറ്റലായി രണ്ട് കോടിയും മൈനോറിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു കോടിയും കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംജെവികെയുടെ സ്റ്റേറ്റ് ഷെയറായി 3.5 കോടിയും വകയിരുത്തി
*നാടകങ്ങൾക്കുള്ള ഗ്രാൻറ് അഞ്ച് ലക്ഷം രൂപ വീതമല്ല, പരമാവധി 5 ലക്ഷം രൂപയെന്ന് സ്പഷ്ടീകരിക്കുന്നു. പ്രൊഫഷണൽ നാടകങ്ങൾക്കും അവയുടെ മികവിന്റെ അടിസ്ഥാനത്തിൽ സഹായം നൽകാവുന്നതാണ്. പരമാവധി ഒരു കോടി ഇതിനായി ഉപയോഗിക്കാം
*കേസരി മെമ്മോറിയൽ ട്രസ്റ്റിെൻറ അധീനതയിലുള്ള സ്ഥലവും കെട്ടിടവും കേസരി ബാലകൃഷ്ണപിള്ളയുടെ പേരിൽ കോളജ് ആരംഭിക്കുന്നതിന് സർക്കാറിന് വിട്ടുതരാമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിച്ച് തീരുമാനമെടുക്കും
*കിലയോട് ബന്ധപ്പെടുത്തികൊണ്ട് വിപുലമായ ഒരു അന്തർദേശിയ കൺവെൻഷൻ സെന്റർ. മുഖ്യമായും മുള ഉപയോഗിച്ച് നിർമ്മാണം നടത്തും.
* പല ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്കും യൂനിവേഴ്സിറ്റികൾക്കും നോൺപ്ലാൻ കുറച്ചതായി പരാതികൾ തന്നിട്ടുണ്ട്. ഏപ്രിൽ, മെയ് മാസത്തിൽ കേന്ദ്ര ധനസഹായത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുമ്പോൾ ഇവരുടെ ഗ്രാന്റ് തുക വർദ്ധിപ്പിക്കുന്നതിന് തീരുമാനമെടുക്കും
*കേരള യൂനിവേഴ്സിറ്റി ലൈബ്രറി നവീകരണത്തിനുവേണ്ടി ഒരു പദ്ധതി തയ്യാറാക്കി സമർപ്പിച്ചാൽ പ്രത്യേക പരിഗണന നൽകും
*ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള പുറക്കാട്ടേരിയയിലെ ആയൂർവ്വേദ സെന്ററിന് രണ്ട് കോടി
*തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റ്റാറ്റാ ട്രസ്റ്റിെൻറ സഹായത്തോടുകൂടി വിപുലമായ ട്രോമ കെയർ സെന്റർ നിർമ്മാണം പൂർത്തിയായി വരികയാണ്. സിമ്യുലേഷൻ രീതികളെ അടിസ്ഥാനമാക്കിയുള്ള ഈ പരിശീലനകേന്ദ്രം പ്രവർത്തനക്ഷമമാക്കുന്നതിന് 12 കോടി
*മഞ്ചേരി, കാസർഗോഡ്, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകളുടെ കെട്ടിട നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും പണം അനുവദിക്കണമെന്ന് അംഗങ്ങൾ ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ച് പ്രോജക്ടുകൾ സമർപ്പിക്കുന്ന മുറയ്ക്ക് അനുമതി നൽകും.
*നാളികേര വികസന കോർപ്പറേഷനും കേരള ഫീഡ്സിനും രണ്ട് കോടി വീതം അധികമായി അനുവദിക്കുന്നു
*കൊല്ലം ചെങ്കോട്ട ഹൈവേയിലെയും ബൈപാസിലെയും ചില ജംഗ്ഷനുകളിൽ ഫ്ലൈഓവറുകൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശങ്ങളുണ്ട്. കിഫ്ബിയിലെ പ്രഖ്യാപിത പദ്ധതികൾ ക്രമീകരിച്ചുകൊണ്ട് ഈ പ്രവൃത്തികൾ ഏറ്റെടുക്കും. ജില്ലയിലെ എംഎൽഎമാരുമായി ചർച്ച ചെയ്ത് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. *ശാസ്താംകോട്ട തടാകവും അഷ്ടമുടിക്കായലും പുനരുദ്ധരിക്കുന്നതിനു തയ്യാറാക്കിയിട്ടുള്ള പദ്ധതികൾ പരിഗണനയിലാണ്. അന്തിരമരൂപം നൽകിക്കഴിഞ്ഞാൽ അനുമതി നൽകും.
2020–2021 — ലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് (രൂപ കോടിയിൽ)
റവന്യൂ വരവ് 114635.90
റവന്യൂ ചിലവ് 129837.37
റവന്യൂ കമ്മി ‑15201.47
മൂലധന ചിലവ് (തനി) ‑12863.21
വായ്പകളും മുൻകൂറുകളും (തനി) ‑1230. 70
പൊതുകടം (തനി) 24491.91
പൊതുകണക്ക് (തനി) 4750
ആകെ കമ്മി ‑53.47
വർഷാരംഭ രൊക്ക ബാക്കി ‑317.80
വർഷാന്ത്യ രൊക്ക ബാക്കി ‑371.27
ഇപ്പോൾ പ്രഖ്യാപിച്ച അധിക ചെലവ് ‑632.93
നികുതി ഇളവുകൾ 0
അധിക വിഭവ സമാഹരണം 1103.00
വർഷാന്ത്യ രൊക്ക ബാക്കി 98.80
ഇപ്പോൾ സഭയിൽ പ്രഖ്യാപിച്ച അധിക ചിലവ് 61.48
വർഷാന്ത്യ രൊക്ക ബാക്കി 37.32

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.