19 April 2024, Friday

Related news

March 18, 2024
January 31, 2024
December 12, 2023
December 9, 2023
November 17, 2023
October 3, 2023
September 30, 2023
September 20, 2023
September 20, 2023
September 19, 2023

പട്ടികവര്‍ഗ മേഖലകളില്‍ പ്രവേശന വിലക്കില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

Janayugom Webdesk
June 16, 2022 9:38 pm

സംസ്ഥാനത്ത് പട്ടികവര്‍ഗ മേഖലകളില്‍ പ്രവേശിക്കുന്നതിനും സര്‍വേ നടത്തുന്നതിനും ഒരുവിധ വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പട്ടികജാതി ‑പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സര്‍വേകളും ക്യാമ്പുകളും മറ്റും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്.

പട്ടികവര്‍ഗ ജനതയുടെ സാമൂഹ്യ സാഹചര്യങ്ങളെ മറയാക്കി ഗോത്രവര്‍ഗക്കാരല്ലാത്ത പലരും ഇവര്‍ക്കിടയിലെത്തി പലവിധ ചൂഷണങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന്-മദ്യപ സംഘങ്ങളിലേക്ക് ആദിവാസി യുവാക്കളെ പലവിധ പ്രലോഭനങ്ങളും നല്‍കി വീഴ്ത്തുന്ന നിരവധി സംഭവങ്ങളുമുണ്ട്.

പ്രണയം നടിച്ചും മറ്റും വലയിലാക്കപ്പെട്ട നിരവധി ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അവിവാഹിതരായ അമ്മമാരും ഇവര്‍ക്കിടയിലുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

കൂടാതെ ആദിവാസി സംഘടനകളുടെ നിവേദനവും പൊലീസ് റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോളനി സന്ദര്‍ശനത്തില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ വിശദീകരിച്ച് മേയ് 12 ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ആദിവാസികളെ കബളിപ്പിച്ച് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുത്ത വിവിധ സംഭവങ്ങളുമുണ്ട്. മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമ്പോള്‍ ഇത്തരക്കാരുടെ സ്വൈര വിഹാരത്തിന് തടസമാകും. ചില നിക്ഷിപ്ത താല്പര്യക്കാരാണ് ഈ സര്‍ക്കുലറിന്റെ പേരില്‍ ആദിവാസികള്‍ക്കിടയില്‍ കുപ്രചാരണം നടത്തിവരുന്നത്.

ആദിവാസികളുടെ സ്വത്തും ഭൂമിയും ആരോഗ്യവും സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ ആദിവാസി ക്ഷേമത്തിനായി യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും വരില്ല.

സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ മൂലം ആദിവാസി ജനതയുടെ മൗലികാവകാശം ലംഘനം ഒരിക്കലും ഉണ്ടാകില്ല. മറിച്ച് അവര്‍ക്ക് ഏറെ സുരക്ഷയാണ് ഉണ്ടാകുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Eng­lish summary;No ban on entry in ST areas: Min­is­ter K Radhakrishnan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.