Web Desk

തിരുവനന്തപുരം

September 08, 2020, 5:38 pm

പപ്പടത്തിൽ നിരോധിത വസ്തുക്കളില്ലെന്ന് പരിശോധന ഫലം: സപ്ലൈകോ

Janayugom Online

ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിൽ നിരോധിച്ചിട്ടുളള വസ്തുക്കൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് സപ്ലൈകോ. സാമ്പിൾ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വിവിധ ഡിപ്പോകളിൽ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാർ ലാബിൽ പരിശോധനക്കയച്ച 14 സാമ്പിളിൽ മൂന്നെണ്ണത്തിന്റെ ഫലമാണ് വന്നത്.

ഭക്ഷ്യസുരക്ഷ നിയമത്തിന് വിരുദ്ധമായ ഒന്നും തന്നെ പപ്പടത്തിലില്ലെന്നും സ്പ്ലൈകോ വിശദീകരിച്ചു. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളത്.

ENGLISH SUMMARY: NO BANNED INGREDIENTS IN PAPPADAM

YOU MAY ALSO LIKE THIS VIDEO