Web Desk

ന്യൂഡല്‍ഹി

June 07, 2020, 9:56 am

ഡല്‍ഹിയിലെ പ്രമുഖ ആശുപത്രികളില്‍ കിടക്കയില്ലെന്ന് അധികൃതര്‍, കൊവിഡ് ആപ്പ് പറയുന്നത് മറിച്ചു

Janayugom Online

ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ ്കഴിഞ്ഞെന്നും പുതുതായി എത്തുന്നവര്‍ക്ക് കിടക്കാന്‍ മതിയായ സൗകര്യങ്ങളില്ലെന്നും ‍ഡല്‍ഹിയിലെ പ്രമുഖ ആശൂപത്രികള്‍. രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ കൊവിഡ് രോഗികകള്‍ക്ക് കിടക്കകളുടെ ദൗര്‍ലഭ്യം അനുഭവപ്പെടാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ആശുപത്രികളുടെ ഈ വെളിപ്പെടുത്തല്‍.

മാക്സ് , ഫോര്‍ട്ടിസ് , ഹോളി ഫാമിലി തുടങ്ങിയവയാണ് തങ്ങളുടെ ആശുപത്രികളില്‍ മതിയായ സൗകര്യമില്ലെന്ന് അറിയിച്ചിട്ടുള്ളത്. അതേസമയം നിരവധി കിടക്കകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്നാണ് സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ആപ്പ് വ്യക്തമാക്കുന്നത്. ഇവിടെ ആരോഗ്യ പരിരക്ഷ പ്രതിസന്ധിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ആശുപത്രികളിലെ ഐസിയുവില്‍ പോലും ഒഴിവില്ലെന്നും ആപ്പിന്റെ സാങ്കേതിക കുഴപ്പം മൂലമാണ് ഇത്തരത്തില്‍ കാട്ടുന്നതെന്നും ഫോര്‍ട്ടീസ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. നഗരത്തിലെ ഫോര്‍ട്ടീസിന്റെ വിവിധ ആശുപത്രികളിലായി 32 കിടക്കകള്‍ ഒഴിവുണ്ടെന്നാണ് ആപ്പ് നല്‍കുന്ന വിവരം. ദക്ഷിണ ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ 69 കിടക്കകള്‍ ഒഴിവുണ്ടെന്നാണ് ആപ്പില്‍ കാണിക്കുന്നത്. എന്നാല്‍ ഫോര്‍ട്ടീസ് ആശുപത്രി നല്‍കിയ മറുപടി തന്നെയാണ് ഇവരുടേതും. ആപ്പിന്റെ കണക്കുകള്‍ പ്രകാരം മാക്സ് ആശുപത്രിയില്‍ 200 കിടക്കകള്‍ ഒഴിവുണ്ട്. തങ്ങളുടെ ഒരാശുപത്രിയിലും ഒഴിവില്ലെന്നാണ് മാക്സ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡല്‍ഹിയിലെ 429 കിടക്കകളിലും രോഗികളുണ്ട്.

അതേസമയം രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആശുപത്രിയില്‍ 270 കിടക്കകള്‍ ഒഴിവുണ്ട്. എന്നാല്‍ ആപ്പില്‍ കാണിക്കുന്നത് 302 കിടക്കകളുടെ ഒഴിവാണ്. എന്നാല്‍ ഇവിടെ മതിയായ ജീവനക്കാരില്ലാത്തത് വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രികളുടെയും ആപ്പിന്റെയും വിരുദ്ധ പ്രതികരണങ്ങള്‍ കൊവിഡ് രോഗികളുടെ കുടുംബാംഗങ്ങള്‍ക്ക് ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

ആപ്പില്‍ ചില സാങ്കേതിക പിഴവുകളുള്ളതായി മനസിലാക്കിയെന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ചാധ പറഞ്ഞു. ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ അത് പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതര രോഗബാധയുള്ളവര്‍ക്ക് കിടക്കകള്‍ നിഷേധിക്കരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവരെ തിരിച്ചയക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്നത് കരിംചന്തയിലേക്ക് നയിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. സ്വാധീനം ഉപയോഗിച്ച് പലരും കിടക്കകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കും. ഇത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കിടക്കകള്‍ ഒഴിവുണ്ടായിട്ടും പ്രവേശനം നിഷേധിച്ച നടപടിയില്‍ കുറ്റക്കാര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ രോഗികള്‍ക്കായി അയ്യായിരം കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രികള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നില്ല. ദിവസവും ആയിരത്തിലേറെ കൊറോണയാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

eng­lish sum­ma­ry: No Beds,” Say Top Hos­pi­tals But Del­hi COVID App Shows Many Vacant

you may also like this video