Web Desk

ബ്രസീലിയ

March 22, 2021, 7:17 pm

ഐഫോണിനൊപ്പം ചാര്‍ജ്ജറില്ല; ആപ്പിളിന് 12 മില്ല്യണ്‍ ഡോളര്‍ പിഴ

Janayugom Online

ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാതിരുന്ന പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ആപ്പിളിന് 12 മില്ല്യണ്‍ ഡോളര്‍ പിഴ. കഴിഞ്ഞ ഒക്ടോബറിലാണ് പുതിയ ഫോണുകള്‍ ചാര്‍ജര്‍ ഇല്ലാതെ അവതരിപ്പിക്കുമെന്ന് ആപ്പിള്‍ അറിയിച്ചത്. ബ്രസീയന്‍ ഉപഭോക്തൃ സംരക്ഷണ സംവിധാനമായ പ്രോകോണ്‍-എസ്പിയാണ് പിഴ വിധിച്ചത്. തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പരസ്യം നല്‍കിയെന്നും നീതിയുക്തമല്ലാത്ത രീതിയില്‍ ചാര്‍ജര്‍ ഇല്ലാതെ മൊബൈല്‍ ഫോണ്‍ വില്പന നടത്തി എന്നും പ്രോകോണ്‍-എസ്പി പറഞ്ഞു.

ഇത്തരം ഉപകരണങ്ങളുടെ ഉത്പാദനം നിയന്ത്രിക്കുന്നത് വഴി അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളുന്നത് കുറക്കാനാവുമെന്നും അതിനാണ് ഇങ്ങനെ ഒരു നടപടി എന്നുമായിരുന്നു അവരുടെ വാദം. വയര്‍ലസ് ചാര്‍ജിംഗ് സംവിധാനങ്ങളാണ് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ചാര്‍ജര്‍ ഒപ്പം നല്‍കുന്നത് പാഴായിപ്പോവുകയാണെന്നും ആപ്പിള്‍ വാദിച്ചിരുന്നു.ചാര്‍ജര്‍ നീക്കിയതിനു ശേഷം മൊബൈല്‍ ഫോണിന്റെ വില കുറയ്ക്കാന്‍ തയ്യാറായോ എന്ന് പ്രോകോണ്‍-എസ്പി ആപ്പിളിനോട് ചോദിച്ചു. ഇതിനു മറുപടി നല്‍കാന്‍ ആപ്പിള്‍ തയ്യാറായില്ല.

Eng­lish Sum­ma­ry : Apple fined with 12 mil­lion dollar 

You may also like this video :