രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി

Web Desk

ന്യൂഡൽഹി

Posted on July 09, 2020, 4:20 pm

ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ രോഗവ്യാപന തോത് കൂടുതലായിരിക്കുമെന്നു കരുതി സമൂഹ വ്യാപനമുണ്ടായെന്ന് പറയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് നടന്ന മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷമാണ് ഹര്‍ഷവര്‍ധൻ ഇക്കാര്യം അറിയിച്ചത്.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതര്‍ 7.67 ലക്ഷത്തിലേറയായി. മരണം 21000 കടന്നു. രോഗമുക്തി നിരക്ക് 61.53 ശതമാനമാണ്. ആകെ 4.57 ലക്ഷം പേര്‍ രോഗമുക്തരായപ്പോള്‍ 2.65 ലക്ഷം പേര്‍ ചികില്‍സയില്‍ കഴികുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുളള രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം.

ENGLISH SUMMARY: NO COMMUNITY SPREAD IN INDIA SAYS CENTRAL HEALTH MINISTER

YOU MAY ALSO LIKE THIS VIDEO