21ന് സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി

Web Desk

തിരുവനന്തപുരം

Posted on June 19, 2020, 9:43 pm

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക് ഡൗൺ ഇല്ല. എൻട്രൻസ് പരീക്ഷകൾ ഉൾപ്പെടെ നിരവധി പരീക്ഷകൾ നടക്കുന്നതിനാൽ 21 ന് സമ്പൂർണ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി സർക്കാർ ഉത്തരവായി.

കഴിഞ്ഞ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു. കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകള്‍ നടക്കുന്നതിനാലുമാണ് വിശ്വാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിരുന്നത്.

you may also like this video;