അവിശ്വാസപ്രമേയ ചർച്ച തുടങ്ങി; സമയത്തെച്ചൊല്ലി ആക്ഷേപം

Web Desk
Posted on July 20, 2018, 11:34 am

ന്യൂഡല്‍ഹി: ​നരേന്ദ്രമോദി സര്‍ക്കാറിന്​ നിര്‍ണായകമായ വിശ്വാസ വോ​െട്ടടുപ്പിനുള്ള സഭാനടപടികള്‍ തുടങ്ങി. ടിഡിപിയാണ്​ സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്​. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്​.  നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു ടിഡിപിയാണ്​ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്​വിശ്വാസ വോ​െട്ടടുപ്പില്‍ നിന്ന്​ വിട്ടുനില്‍ക്കുന്ന ബിജു ജനതാദള്‍ സഭ ബഹിഷ്​കരിച്ചു. വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന് ആണ് ശിവസേനയുടെ പ്രഖ്യാപനം.

ഇതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സംസാരിക്കാന്‍ സമയം അനുവദിക്കുന്നതില്‍ വിവേചനമെന്ന് ആരോപണം. ബിജെപിക്ക്  മൂന്നര മണിക്കൂര്‍ സംസാരിക്കാന്‍ അനുവദിച്ചപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം കൂടി ഒരു മണിക്കൂറാണ് അനുവദിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കാത്തത് ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ആരോപിച്ചു.

പ്രമേയം അവതരിപ്പിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടിക്ക് 13 മിനിറ്റും കോണ്‍ഗ്രസിന് 38 മിനിട്ടുമാണ് അനുവദിച്ചിരിക്കുന്നത്. ടിഡിഎസിന് വേണ്ടി ജയ്‌ദേവ് ഗല്ലയും പിന്നാലെ റാം മോഹന്‍ നായിഡുവാണ് സംസാരിക്കുന്നത്. കോണ്‍ഗ്രസ് പക്ഷത്ത് നിന്നും രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് മല്ലാകാര്‍ജുന്‍ ഖാര്‍ഗെയും സംസാരിക്കും. അണ്ണാ ഡിഎംകെ (29 മിനിട്ട്), ബിജു ജനതാദള്‍ (27 മിനിട്ട്), തെലങ്കാന രാഷ്ട്രീയ സമിതി (15 മിനിട്ട്)എന്നിങ്ങനെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കാന്‍ എഴുന്നേറ്റ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.

ഇതിനിടെ അവിശ്വാസം ബഹിഷ്‌ക്കരിച്ച്‌ ബിജു ജനതാദളിന്റെ ഇരുപത് അംഗങ്ങള്‍ സഭ വിട്ടിറങ്ങി.