Web Desk

കൊച്ചി

January 27, 2020, 3:31 pm

കൊച്ചിയിൽ നിരീക്ഷണത്തിലുള്ള ഒരാൾക്ക് കൊറോണയില്ലെന്ന് സ്ഥിരീകരണം

Janayugom Online

കൊച്ചിയിൽ നിരീക്ഷണത്തിലുള്ള ഒരാൾക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിലെ പരിശോധയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. രോഗിയെ ബാധിച്ചത് എച്ച് വൺ എൻ വൺ ആണെന്നു വ്യക്തമായി.

അതേസമയം കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിൽ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നൽകി. ചൈനയിലെ വൈറസ് ബാധിത പ്രദേശത്ത് നിന്നും 288 പേരാണ് സംസ്ഥാനത്തേക്കെത്തിയിരിക്കുന്നത്. ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ 281 പേര്‍ വീട്ടിലും 7 പേര്‍ വിവിധ ആശുപത്രികളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ചൈനയില്‍ നിന്നും കൊറോണ ബാധയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. നിലവില്‍ രാജസ്ഥാനിലും ബീഹാറിലുമായി രണ്ട് പേര്‍ കൊറോണ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.

YOU MAY ALSO LIKE THIS VIDEO