ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊറോണ വൈറസ് എന്ന കൊവിഡ്-16 മാതാവിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്ക് പകരില്ലെന്ന് ലാൻസെറ്റ് ജേണൽ. പ്രാഥമിക നിരീക്ഷണങ്ങളുടെ വെളിച്ചത്തിലാണ് നിഗമനമെന്ന് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. മാതാവിന് കൊറോണ വൈറസ് സാന്നിധ്യമുണ്ടായാലും ഗർഭകാലയളവിൽ അത് കുഞ്ഞിലേക്ക് പകരില്ലെന്നും ജനനശേഷം ഇതുമൂലം കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
26നും 40നും ഇടയിൽ പ്രായമായ സ്ത്രീകളിലാണ് പഠനം നടത്തിയത്. കൊറോണ ബാധിതയായ യുവതിക്ക് രോഗബാധയില്ലാത്ത കുഞ്ഞിന് ജനിച്ചതിന് പിന്നാലെയാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. മുപ്പത് മണിക്കൂർ മാത്രം പ്രായമുള്ള കുട്ടിക്ക് കൊറോണ വൈറസ് പിടിപെട്ടതായും റിപ്പോർട്ടുകളുണ്ടായിരിക്കുന്നു.
English Summary: No corona virus transmission in womb
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.