Web Desk

May 06, 2020, 5:05 pm

ഏഴു പേര്‍കൂടി രോഗമുക്തരായി: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിതരില്ല

Janayugom Online

കേരളത്തിന് ഇന്ന് ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് ബാധിതരില്ല. ഏഴു പേര്‍കൂടി രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കോട്ടയത്ത് 6 പേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി. ഇനി ചിക്ത്സയിലുള്ളത് 30 പേര്‍ മാത്രം. പുതിയ തീവ്രബാധിത പ്രദേശങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

502 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 14,670 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 268 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ സംസ്ഥാനത്ത് 34,599 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് മാത്രം പരിശോധിച്ചത് 1104 സാമ്പിളുകളാണ്.

Eng­lish Sum­ma­ry: No covid-19 pos­i­tive cas­es in kerala

You may also like this video