March 23, 2023 Thursday

Related news

December 25, 2022
May 23, 2022
April 20, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 20, 2022
January 19, 2022
January 19, 2022

കടമ്പകള്‍ പിന്നിട്ട് മലപ്പുറവും കോവിഡ് മുക്തം, നേട്ടം ഒറ്റക്കെട്ടായുള്ള പ്രതിരോധത്തിലൂടെ

സുരേഷ് എടപ്പാള്‍
മലപ്പുറം
May 4, 2020 8:43 pm

ദീര്‍ഘനാളത്തെ പിരശ്രമങ്ങള്‍ക്കൊടുവില്‍ മലപ്പുറംജില്ലക്ക് കോവിഡ് ഭീതിയില്‍ നിന്ന് താല്‍ക്കാലികാശ്വാസം. മഞ്ചേരി മെഡിക്കല്‍കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരും ഇന്നലെ രോഗമുക്തരായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയും പ്രവാസികളുമുള്ള മലപ്പുറത്ത് കോവിഡ് പടര്‍ത്താവുന്ന ഭീതി വലിയ ആശങ്കവിതച്ച നാളുകളെ സമര്‍ത്ഥമായി നേരിട്ടാണ് മലപ്പുറം കോവിഡ് മുക്തി നേടുന്നത്. നാല്‍പ്പതു ലക്ഷത്തോളം ജനങ്ങളുളള ജില്ലയില്‍ ലോക്ഡൗണടക്കമുള്ള കാര്യങ്ങള്‍ നന്നേ പാടുപെട്ടാണ് നടപ്പാക്കിയത്. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ജനങ്ങളെ വീടുകളിലിരുത്തിയത്.

പ്രവാസികളുടെ ഇഷ്ടകേന്ദ്രമായ കരിപ്പൂര്‍ വിമാനത്താവളവും അടിക്കടിയുള്ള പലരുടെയും ഗള്‍ഫ് യാത്രയും ജില്ലക്ക് കാര്യങ്ങള്‍ ശ്രമകരമാണെന്ന് തുടക്കത്തില്‍ തന്നെ സൂചന നല്‍കിയുരന്നു. ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ അക്ഷീണ പ്രവര്‍ത്തനങ്ങളാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നേട്ടം കൈവരിക്കാന്‍ മലപ്പുറത്തിന് സഹായകമായത്. നിലവില്‍ ജില്ലയില്‍ രോഗബാധിതരില്ലെങ്കിലും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു. ലോറികളിലും മറ്റും അനധികൃതമായ ജില്ലയിലെത്തുന്നവരാണ് ഒടുവില്‍ ജില്ലക്ക് വലിയ തലവേദനയായത്.

അവസാനം കോവിഡ് ചികിത്സയിലുണ്ടായിരുന്ന രണ്ടു രോഗികളും അനധികൃതമായി ജില്ലയിലെത്തിയവരാണ്. വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് കാലടി ഒതവഞ്ചേരി സ്വദേശിക്കും മാറഞ്ചേരി പരിച്ചകം സ്വദേശിക്കും കോവിഡ് പരിശോധനാഫലം നെഗറ്റീവാമെന്ന് സ്ഥിരീകരിച്ചത്. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ സ്റ്റെപ് ഡൗണ്‍ ഐ സി യുവിലേയ്ക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

you may also like this video;

മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാള്‍ കാലടി സ്വദേശിയും ഏപ്രില്‍ 11 ന് ചരക്ക് ലോറിയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്.

ജില്ലയില്‍ ഇതുവരെ 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിയുന്നു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. അതേസമയം ജില്ലയില്‍ രോഗ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും ജില്ലയില്‍ തുടരുകയാണെന്നാണ് വിദഗ്ധരുടെ വിലിയുരത്തല്‍.

ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് നിരവധി മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും വരും ദിവസങ്ങളില്‍ ജില്ലയിത്തുന്ന സാഹചര്യത്തില്‍ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവാനിടയുള്ളതായാണ് കണക്കാക്കുന്നത്. ഇപ്പോഴത്തെ പ്രത്യോക സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ പോലീസും ദ്രുത കര്‍മ്മ സംഘങ്ങളും നിരീക്ഷണം തുടരുകയാണെന്നും ജില്ലാഭരണകൂടം മുന്നറിയിപ്പു നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.