September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022

ഇടുക്കി ജില്ലയ്ക്ക് ആശ്വാസം, ഇന്ന് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ല.

Janayugom Webdesk
തൊടുപുഴ
May 3, 2020 6:55 pm

ജില്ലയ്ക്ക് ആശ്വാസം, ഇന്ന് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ കോവിഡ് ബാധിച്ച് 10 പേരാണ് ചികൽസയിൽ കഴിയുന്നത്. രോഗം ബാധിച്ച 14 പേർ രോഗവിമുക്തരായിരുന്നു.1629 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.1612 പേർ വീടുകളിലും 17 പേർ ആശുപത്രികളിലുമാണ്  ക്വാറൻ്റയ്നിൽ കഴിയുന്നത്.ഇന്ന് ഒരാളെ ആശുപത്രിയിലും 101 പേരെ വീടുകളിലും പുതിയതായി നിരീക്ഷണത്തിലാക്കി.135 പേരെ ഹോം ക്വാറൻ്റെയ്‌നിൽ നിന്നും ഒഴിവാക്കി.ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഒരാളെ വീട്ടിലും ക്വാറൻ്റയ്നിൽ കഴിയാൻ നിർദ്ദേശിച്ചു.

ഇന്ന് പരിശോധനക്ക് അയച്ച 148 സാമ്പിളുകളുടേത് ഉൾപ്പെടെ 465 പേരുടെ പരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ട്. 1983 പേരാണ് ഇതുവരെ ജില്ലയിൽ സാമ്പിൾ പരിശോധനക്ക് വിധേയരായത്.ഇതിൽ 1477 ഉം നെഗറ്റീവായിരുന്നു.പ്രത്യേക ഹോം ക്വാറൻ്റയ്ൻ നിരീക്ഷണ സംഘങ്ങൾ ഇന്ന് 325 വീടുകൾ സന്ദർശിച്ചു. ഇന്ന് 170 അതിഥി തൊഴിലാളികളെ മെഡിക്കൽ സംഘം പരിശോധിച്ചു.

ENGLISH SUMMARY: no covid case report­ed in idukki

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.