January 28, 2023 Saturday

Related news

January 25, 2023
January 20, 2023
January 14, 2023
January 9, 2023
January 5, 2023
December 31, 2022
December 29, 2022
December 24, 2022
December 24, 2022
December 24, 2022

ഉത്തര കൊറിയയില്‍ ആര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല; റിപ്പോര്‍ട്ടുമായി ലോകാരോഗ്യസംഘടന

Janayugom Webdesk
സിയോള്‍
November 4, 2020 1:37 pm

ഉത്തരകൊറിയയില്‍ ആര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. പ്രതിവാര കോവിഡ് റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യസംഘടന ഇത് വ്യക്തമാക്കിയത്. 10,462 പേരെയാണ് ഇതുവരെ ഉത്തര കൊറിയയില്‍ കോവിഡ് ടെസ്റ്റ് നടത്തിയത്. ഓക്ടോബര്‍ 29വരെയുള്ള കാലയളവില്‍ ഒരു കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

5,368 പേരിലാണ് രോഗബാധ സംശയിക്കുന്നത്. ഇവര്‍ വിദേശികളാണ്. 161 പേരെ ഒക്ടോബര്‍ 15 മുതല്‍ 22 വരെ ക്വാറന്റീന്‍ ചെയ്തിരുന്നു ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. 32,011 പേരെയാണ് ഇത്തരത്തില്‍ ഒക്ടോബര്‍ 22വരെ വിട്ടയച്ചത്. 846 ഉത്തര കൊറിയന്‍ പൗരന്മാര്‍ക്ക് നേരത്തെ കോവിഡ് സംശയിച്ചിരുന്നു. എന്നാല്‍ അവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവായി. കോവിഡ് മുക്തരാജ്യമാണെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രംഗത്തുവന്നു. 

ENGLISH SUMMARY:No covid cas­es are report­ed in North Korea lat­est report by who
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.