Web Desk

May 06, 2020, 5:26 pm

കേരളത്തിലെ ഈ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി

Janayugom Online

സംസ്ഥാനത്ത് എട്ട് ജില്ലകള്‍ കോവിഡ്മുക്തമായി. കോട്ടയവും പത്തനംതിട്ടയും കോവിഡ് മുക്തമായതോടെയാണ് രോഗബാധിതരില്ലാത്ത ജില്ലകള്‍ എട്ടായത്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലും കോവിഡ് ബാധിതരില്ല. ഇനി ആറ് ജില്ലകള്‍ കൂടി കോവിഡ്മുക്തമാകാനുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 18 പേരാണ് ചികിത്സയിലുള്ളത്. പുതുതായി ഇന്ന് തീവ്രബാധിത പ്രദേശങ്ങള്‍ ഇല്ല. ഇന്ന് സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികള്‍ ആരും തന്നെയില്ല. ഏഴ് പേരുടെ ഫലം നെഗറ്റീവായി.

Eng­lish Sum­ma­ry: No covid-19 patients in eight districts

You may also like this video