അയോധ്യ രാമക്ഷേത്ര തറക്കല്ലിടൽ; പൂജാരിമാരിൽ ദളിതരില്ല

Web Desk

ലഖ്നൗ

Posted on July 31, 2020, 10:53 pm

ഓഗസ്റ്റ് അഞ്ചിന് അ യോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിലേക്ക് ദളിത് വിഭാഗത്തിൽ നിന്നുള്ള പൂജാരിമാർക്ക് ക്ഷണമില്ല. ഇരുന്നൂറോളം പൂജാരിമാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ജുന അഖഡയിലെ ഏക ദളിത് പൂജാരിയായ സ്വാമി കനയ്യ പ്രഭുനന്ദൻ ഗിരിയെ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിലേക്ക് ക്ഷ ണിക്കാതിരുന്നതിൽ അദ്ദേഹം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉന്നത ജാതിയിൽപ്പെട്ട പൂജാരിമാരെയാണ് പൂജയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ദളിതനായതുകൊണ്ടാണ് പൂജയ്ക്ക് ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിൽനിന്നും ദളിതരെ അകറ്റി നിർത്തുകയാണ്. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ട്രസ്റ്റിൽ ദളിതരായ ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും കനയ്യ പറഞ്ഞു. അതേസമയം ദളിത് പൂജാരിയെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിൽ അത് ഭരണഘടനാപരമായ സന്ദേശമായിരുന്നു നൽകുകയെന്ന് ബിഎസ്‌പി നേതാവ് മായാവതി ഇതിനോട് പ്രതികരിച്ചു.

 

Sub: no dal­its in Ram tem­ple cer­e­mo­ny in Ayo­d­hya

You may like this video also