October 1, 2022 Saturday

Related news

June 4, 2022
April 16, 2022
April 7, 2022
March 29, 2022
February 5, 2022
February 1, 2022
January 31, 2022
January 30, 2022
January 23, 2022
January 22, 2022

ലോക്ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ല: കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡൽഹി
September 14, 2020 5:52 pm

കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്  ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വന്തം നാടുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പാലായനം ചെയ്യുന്നതിനിടെ നിരവധി കുടിയേറ്റ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇത് കേന്ദ്ര സര്‍ക്കാറിന് അറിയാമായിരുന്നോ? മരിച്ച കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാണോ എന്നുമായിരുന്നു ചോദ്യം. എന്നാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയാണ് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാര്‍ പറഞ്ഞത്.

മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യവും ഉയര്‍ന്നിരുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആ പ്രശ്നം ഉദിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്തി.

4,611 ശ്രമിക്ക് ട്രെയിനുകളിലായി 1.04 കോടി കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്.

Eng­lish sum­ma­ry; No data avail­able on migrant work­er deaths dur­ing lockdown

You may also like this video:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.