15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 19, 2024
October 5, 2024
July 20, 2024
May 12, 2024
March 14, 2024
February 17, 2024
November 25, 2023
October 7, 2023
October 3, 2023

മാധ്യമങ്ങളില്ലാതെ ജനാധിപത്യമില്ല: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Janayugom Webdesk
കൊച്ചി
October 19, 2024 9:34 pm

മാധ്യമങ്ങളില്ലങ്കിൽ ജനാധിപത്യമുണ്ടാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കേരള പത്രപ്രവർത്തക യൂണിയൻ അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രതിപക്ഷത്തിന്റെ റോളാണ് മാധ്യമങ്ങളുടേത്. ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തെ കേൾക്കാൻ നിങ്ങൾ തയാറാവണം. സത്യം പുറത്ത് വരുമ്പോള്‍ എതിര്‍പ്പുയര്‍ത്തുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരാണ്. എല്ലാ ശബ്ദങ്ങളെയും കേൾക്കാൻ സഹിഷ്ണുത കാട്ടണം. നിയന്ത്രിക്കാനാകില്ലെങ്കിലും സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് പെണ്‍കുട്ടിയെ കാണാതായ സംഭവത്തിലും ഷിരൂരിൽ അർജുനായുള്ള തെരച്ചിലിലും മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിനന്ദിച്ചു. 

കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സി ഐ സി സി ജയചന്ദ്രൻ, സി ജി രാജഗോപാൽ, കെ എൻ ഇ എഫ് സംസ്ഥാന പ്രസിഡന്റ് ഇ എസ് ജോൺസൺ, എം വി വിനീത, ആർ കിരൺ ബാബു എന്നിവർ സംസാരിച്ചു. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.