പുരാവസ്തു വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും നാളെ സ്ത്രീകൾക്ക് പ്രവേശനം സൗജന്യം

Web Desk

ന്യൂഡല്‍ഹി

Posted on March 07, 2020, 4:56 pm

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിന് പുരാവസ്തു വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും സ്ത്രീകൾക്ക് സൗജന്യ പ്രവേശനം. എട്ടാം തിയ്യതി രാജ്യത്തെ പുരാവസ്തുവകുപ്പിന് കീഴിലുളള സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്ന വനിതകളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഇറക്കിയ ഉത്തരവില്‍ പറയുന്നു. റെ‍ഡ് ഫോർട്ട്,കുത്തബ് മിനാർ,താജ് മഹൽ,സൂര്യക്ഷേത്രം,കൊണാർക്ക് ക്ഷേത്രം, എല്ലോറ അജന്ത ഗുഹകൾ, ഹുമയൂണിന്റെ ശവകുടീരം, ഖജുരാഹോ, മാമല്ലപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്ത്രീകൾക്ക് സൗജന്യമായി പ്രവേശനം നടത്താം.

ആഘോഷിക്കാറുണ്ടെങ്കിലും സ്ത്രീകളെ ദേവിയായി കണ്ട് ആരാധിക്കുന്നതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും അതാണ് രാജ്യത്തിന്റെ മഹത്വമെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു. ഈ വനിതാ ദിനത്തില്‍ പുരാവസ്തുവകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് സൗജന്യപ്രവേശനം അനുവദിച്ചാണ് ദേവിയെ ബഹുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: No entry fee for women at ASI mon­u­ments on march 8th

You may also like this video