ടിആർപി തട്ടിപ്പ് കേസിൽ അർണബ് ഗോസ്വാമിക്ക് എതിരെ തെളിവൊന്നും ലഭിച്ചില്ലെന്ന് ബോംബെ ഹൈക്കോടതി. മൂന്ന് മാസത്തെ മുംബൈ പൊലീസിന്റെ അന്വേഷണത്തിന് ഒടുവിൽ അർണബിനും കമ്പനിക്കുമെതിരെ കാര്യമായൊന്നും ലഭിച്ചില്ലെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.
അർണബ് ഗോസ്വാമിക്കും റിപബ്ലിക് ടിവിയുടെ മാതൃകമ്പനിക്കുമെതിരായ അന്വേഷണത്തിന് ഇനിയും എത്ര സമയം ആവശ്യമുണ്ടെന്നാണ് ജസ്റ്റിസ് എസ്എസ് ഷിണ്ഡെയും മനീഷ് പിത്താലിയും ഉൾപ്പെടുന്ന ബെഞ്ച് പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചത്. പൊലീസ് തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വേഷണം തുടരേണ്ടതുണ്ടെന്നും പ്രോസിക്യൂട്ടർ ദീപക് താക്കറെ കോടതിയെ അറിയിച്ചു.
കേസിന്റെ തുടക്കത്തിൽ എന്തുകൊണ്ട് അർണബിന്റെ പേര് എഫ്ഐആറിന്റെ ചേർത്തിരുന്നില്ല എന്ന് കോടതി ചോദിച്ചു.
റിപബ്ലിക് ടിവി ഉൾപ്പടെ മൂന്ന് ചാനലുകൾ റേറ്റിങ്ങിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു മുംബൈ പൊലീസ് കേസ്. റിപബ്ലിക് ടിവിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകൾക്കെതിരെയും തട്ടിപ്പ് കേസുണ്ടായിരുന്നു.
ENGLISH SUMMARY: no evidence against arnab goswami in trp scam case says bombay court
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.