ദേശീയതലത്തില്‍ കോവിഡ് സമൂഹ വ്യാപനം നടന്നുയെന്നതിനു തെളിവില്ല. എയിംസ് ഡയറക്ടര്‍

Web Desk

ന്യൂഡൽഹി

Posted on July 20, 2020, 8:36 pm

ദേശീയ തലത്തില്‍ കോവിഡ് സാമൂഹ്യ വ്യാപനം നടന്നതിന് തെളിവില്ലെന്ന് എയിംസ് ഡയറക്ടര്‍. രാജ്യത്തെ ചില ഹോട്ട് സ്പോട്ട് മേഖലകളില്‍ രോഗ വ്യാപനം ഉയരുന്നുണ്ട്. ആ പ്രദേശങ്ങളില്‍ വ്യാപനം നടന്നിട്ടുണ്ടാകാം. രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന അഭിപ്രായമാണ് കേന്ദ്ര സര്‍ക്കാരിനുമുളളത്.

കോവി‍ഡ് കേസുകളുടെ പ്രതിദിന വര്‍ധനവില്‍ ബ്രസീലിനെ പിൻതളളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാല്‍പ്പതിനായിരം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 681 പേര്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചു.

ENGLISH SUMMARY: NO EVIDENCE FOR COMMUNITY SPREAD IN NATIONAL LEVEL

YOU MAYA LSO LIKE THIS VIDEO