രാജ്യത്ത് ഉടനീളമുള്ള ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പല ടോൾ പ്ലാസകളിലും ഫാസ്റ്റ്ടാഗ് നിയമം കാരണം വാഹനങ്ങളുടെ നീണ്ട നിര തന്നെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്ലാസകളിലെ ഓട്ടോമാറ്റിക്ക് സ്കാനറുകൾക്ക് കാറുകളിലെ ടാഗ് റീഡ് ചെയ്യാന്‍ കഴിയാതെ വരുന്നതാണ് നീണ്ട ക്യൂ വരാന്‍ കാരണം.
ഈ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ദേശീയ പാത അതോറിറ്റി ടോള്‍ പ്ലാസകളില്‍ വ്യത്യസ്ഥ നിറങ്ങളിലുള്ള ലൈനുകൾ വരയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടോള്‍ പ്ലാസകളില്‍ വാഹനം കാത്തുകിടക്കുന്ന ഇടങ്ങളില്‍ നിശ്ചിത ദൂര പരിതിക്കുള്ളില്‍ വ്യത്യസ്ഥ നിറങ്ങളിലുള്ള ലൈനുകൾ വരയ്ക്കും . വാഹനങ്ങളുടെ നീണ്ട നിര ഈ ലൈന്‍ കടക്കുമ്പാൾ ടോൾ പ്ലാസക്കകത്തിരിക്കുന്ന ജീവനക്കാര൯ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സാഹചര്യമൊരുക്കി ഗേറ്റ് തുറക്കണം. ഈ സമയത്ത് ടോള്‍ വാങ്ങാന്‍ പാടില്ലെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കുന്നു.
പുതിയ നിയമം നിലവിൽ വന്ന ശേഷം ഫാസ്റ്റ് ടാഗ് വഴിയുള്ള ഇടപാടുകൾ 90 ശതമാനം ഉയർന്നെന്ന് റിപ്പോർട്ട് പറയുന്നു. മുമ്പ് 60 മുതൽ 70 ശതമാനം ഇടപാടുകൾ മാത്രമേ ഫാസ്റ്റ്ടാഗ് വഴി നടന്നിരുന്നുള്ളൂ. സ്കാനുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ വാഹനങ്ങളെ സൗജന്യമായി കടത്തി വിടണമെന്നും ടോൾപ്ലാസകൾക്ക് നിർദ്ദേശം.
English summary: No FASTAG toll if queue crosses coloured line
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.