വനിതാ സാമാജികരില്ലാതെ ഇത്തവണയും നാഗാലാന്‍ഡ് നിയമസഭ

Web Desk
Posted on March 04, 2018, 10:31 am

കൊഹിമ: വനിതാ സാമാജികരില്ലാതെ ഇത്തവണയും നാഗാലാന്‍ഡ് നിയമസഭ. അഞ്ച് സ്ഥാനാര്‍ഥികള്‍ ഇത്തവണ മല്‍സരരംഗത്തെത്തിയിരുന്നെങ്കിലും ഇവരാരും വിജയിച്ചില്ല. 1 963ല്‍ രൂപീകൃതമായ സംസ്ഥാനം 13 നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു സാക്ഷ്യം വഹിച്ചെങ്കിലും വനിതാപ്രാതിനിധ്യം ഇപ്പോഴും അകലെയാണ്. അധ്വാനിക്കുന്നവരിൽ സ്ത്രീകൾ ഏറെയാണെങ്കിലും രാഷ്ട്രീയ നേതൃരംഗം വനിതകളില്ലാത്ത നിലയിലാണിവിടെ

നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥികളായി വീദിയെ ഉ ക്രോണു, ഡോ. കെ മംഗ്യാങ്പുല എന്നിവരാണ് ജനവിധി തേടിയത്. തുയെന്‍സാങ് സദാര്‍ ‑2 മണ്ഡലത്തില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി രാഖില മല്‍സരിച്ചപ്പോള്‍ നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി )യെ പ്രതിനിധീകരിച്ച്‌ ഓബോയ് മണ്ഡലത്തില്‍ അവാന്‍ കൊന്‍യാക്കും, ചിസാമി മണ്ഡലത്തില്‍ നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി രേഖ റോസ് ഡുക്രുവും മല്‍സരരംഗത്തുണ്ടായിരുന്നു . ബിജെപി സ്ഥാനാര്‍ഥി രാഖില ഒഴികെയുള്ള നാലു പേരും ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും (എന്‍പിഎഫ്), ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളില്ലായിരുന്നു.