വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് അനിശ്ചിതത്വത്തിലായിരുന്ന മധ്യപ്രദേശിൽ നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 26ലേക്ക് മാറ്റി. കൊറോണയുടെ പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റുന്നതെന്ന് സ്പീക്കർ എൻ പി പ്രജാപതി അറിയിച്ചു. നിലവിൽ 92 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. സ്വതന്ത്രരും എസ് പി, ബി എസ് പി എംഎൽഎമാരും ഉൾപ്പെടെ പരമാവധി 99 എംഎൽഎമാരുടെ പിന്തുണ മാത്രമേ കമൽനാഥ് സർക്കാരിന് അവകാശപ്പെടാനുള്ളു.
കേവല ഭൂരിപക്ഷം നഷ്ടമായ കമൽനാഥ് സർക്കാർ തിങ്കളാഴ്ച തന്നെ നിയമ സഭയിൽ വിശ്വാസം തേടണമെന്ന് ഗവർണർ ലാൽജി ടൺഠൻ നിർദ്ദേശിച്ചിരുന്നു. ഹരിയാണയിലേക്ക് മാറ്റിയിരുന്ന ബിജെപി എംഎൽഎ മാരും ജയ്പൂരേക്ക് മാറ്റിയിരുന്ന കോൺഗ്രസ് എംഎൽഎമാരും ഇന്ന് നിയമ സഭയിലെത്തിയിരുന്നു. ശനിയാഴ്ച അർധരാത്രിയോടെയാണ് അടിയന്തരമായി വിശ്വാസ വോട്ട് തേടാൻ ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
English Summary: No floor test in madhyapradesh assembly
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.