15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 11, 2024
September 23, 2024
September 1, 2024
August 14, 2024
August 6, 2024
August 4, 2024
May 20, 2024
May 9, 2024
January 17, 2024
January 14, 2024

ഭക്ഷണവും പാചകവാതകവുമില്ല; മെച്ചപ്പെട്ട ജീവിതത്തിനായി പാസ്പോര്‍ട്ടിന് അപേക്ഷിച്ച് ശ്രീലങ്കന്‍ ജനത

Janayugom Webdesk
June 16, 2022 6:49 pm

ഭക്ഷണവും പാചകവാതകവുമില്ലാതെ പ്രതിസന്ധിയിലായ ശ്രീലങ്കന്‍ ജനത മെച്ചപ്പെട്ട ജീവിതത്തിനായി നാട് വിടാനൊരുങ്ങുന്നു. മെച്ചപ്പെട്ട ജീവതത്തിനായി മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാന്‍ പാസ്പോര്‍ട്ടിനായി നെട്ടോട്ടമോടുകയാണ് ഭൂരിഭാഗം ശ്രീലങ്കന്‍ ജനതയും.

പാസ്‍പോർട്ട് ലഭിക്കാൻ എമിഗ്രേഷൻ വിഭാഗത്തിന് മുന്നിൽ ദിവസങ്ങളോളം നീണ്ട നിരയാണുള്ളത്. രണ്ടു ദിവസമായി ശ്രമിച്ചിട്ടും അപേക്ഷ നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും ആളുകൾ പറയുന്നു.

കുവൈത്തിൽ ജോലി നോക്കാനാണ് ടെക്സ്റ്റയിൽ ജീവനക്കാരിയായ ആർഎംആർ ലെനോര(33) പാസ്‍പോർട്ടിന് അപേക്ഷിക്കാൻ തീരുമാനിച്ചത്. പാചകക്കാരനായിരുന്നു ഭർത്താവ്. വിലപ്പെരുപ്പവും പാചകവാതക ക്ഷാമവും മൂലം റെസ്റ്റോറന്റ് അടച്ചു. ഇതോടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പട്ടിണിയിലായതായി ലെനോര പറയുന്നു.

രാത്രി ഉറക്കം പോലുമില്ലാതെയാണ് പലരും പാസ്പോർട്ടിനായി വരി നിൽക്കുന്നത്. 2022 ആദ്യ അഞ്ചുമാസത്തിനുള്ളിൽ 288,645 പാസ്‍പോർട്ടുകളാണ് ശ്രീലങ്ക അനുവദിച്ചത്.

കഴിഞ്ഞ വർഷം ഇതേകാലയളവിൽ 91,331പേർക്കാണ് പാസ്‍പോർട്ട് അനുവദിച്ചത്. അപേക്ഷകരുടെ എണ്ണം കുത്തനെ വർധിച്ചതിനാൽ പാസ്‍പോർട്ട് ഓഫിസിൽ ജീവനക്കാർക്ക് ജോലിഭാരം വർധിച്ചിരിക്കയാണ്. കുറച്ചുമാസങ്ങളായി ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള സംവിധാനം പ്രവർത്തനക്ഷമമല്ല.

Eng­lish summary;No food or cook­ing gas; Peo­ple of Sri Lan­ka give appli­ca­tion to pass­ports for a bet­ter life

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.