കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് സർക്കാർ ഏർപ്പെടുത്തിയ വിസ നിയന്ത്രണത്തെത്തുടർന്ന് ഏപ്രിൽ 15 വരെ ഐപിഎല്ലിന് ഒരു വിദേശ കളിക്കാരനും കളിക്കാനാവില്ലെന്ന് ബിസിസിഐ അറിയിച്ചു. കൊറോണയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ബുധനാഴ്ച്ചയാണ് കേന്ദ്ര സർക്കാർ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കിയത്. മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ വിലക്കിന്റെ കാലാവധി. വിസാ നിയന്ത്രണത്തിൽ തൊഴിൽ, പ്രഫഷണൽ വിസകൾക്ക് സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. നിലവിൽ ബിസിനസ് വിസയിലാണ് വിദേശ താരങ്ങൾ ഐപിഎൽ കളിക്കാൻ ഇന്ത്യയിലെത്തുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇക്കുറി 63 വിദേശ താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നുണ്ട്. കൊറോണ ഭീതി മുൻനിർത്തി ഇറ്റലി, ജർമനി, ഇംഗ്ലണ്ട് എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്
രാജ്യം കൊറോണ ഭീതിയിൽ നിൽക്കെ ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റിവെയ്ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ബിസിസിഐ. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മത്സരങ്ങൾ ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ നടത്തുന്ന കാര്യത്തിലും ഒരു തീരുമാനം കൈക്കൊള്ളാൻ ഇതുവരെ ബിസിസിഐക്ക് കഴിഞ്ഞിട്ടില്ല. എന്തായാലും ശനിയാഴ്ച്ച ചേരുന്ന ഐപിഎൽ ഭരണസമിതി യോഗത്തോടെ ഐപിഎലിന്റെ ഗതിയെന്തെന്നറിയാം.
ENGLISH SUMMARY: No foreign players play in the IPL until april15
YOU MAY ALSO LIKE THIS VIDEO