Web Desk

ന്യൂഡല്‍ഹി

October 27, 2020, 3:22 pm

ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പേ താൽക്കാലികമായി എടുത്തുമാറ്റി

Janayugom Online

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പേ നീക്കം ചെയ്തു. ഡിജിറ്റല്‍ പേയ്മെന്റിനായി ഏറ്റവും കൂടൂതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ഗൂഗിള്‍ പേ വഴി ഇടപാടുകള്‍ നടത്തുന്നതില്‍ തടസ്സം നേരിടുന്നതായി ആപ്പിള്‍ ഉപഭോക്താക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്ലിക്കേഷൻ ഇപ്പോഴും ലഭ്യമാണ്. നിലവില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളവര്‍ക്ക് ഗൂഗിള്‍ പേ തടസ്സം കൂടാതെ ഉപയോഗിക്കാം. ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. വൈകാതെ തന്നെ ഗൂഗിള്‍ പേ ആപ്പ് സ്റ്റോറില്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.

ENGLISH SUMMARY:no Google Pay in the Apple App Store
You may also like this video